ഞാനവള്‍ക്ക് അഞ്ചു പനിനീര് പൂക്കള്‍ കൊണ്ടു ചെന്നു കൊടുത്തു. ഒരെണ്ണം മാത്രം എടുത്ത് അവള് ബാക്കി നാലും വലിച്ചെറിഞ്ഞു കളഞ്ഞു.
പ്രണയിക്കാന്‍ ഈ ഒരെണ്ണം ധാരാളം! അവള് പറഞ്ഞു.
ഞാനവള്‍ക്ക് ഒരു പനിനീര് പൂവ് കൊണ്ടു ചെന്നു കൊടുത്തു.
അത് പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു അവള് ക്രുദ്ധയായി ചോദിച്ചത്, ബാക്കി നാലു പൂക്കള്‍ എവിടെ എന്നാണ്.
(http://www.puzha.com/- ല്‍ 2003 ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു)
2 comments:
അറിഞ്ഞില്ലാ.....
എന്താ അറിയാത്തത്? ഫോര്‍മുലയോ അതോ പ്രണയമോ?
Post a Comment