"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

02 March 2008

ഉത്തരവാദിത്വം

എനിക്കും തോക്കിനും കാവലാണ് പണി.
പരിശോധനകള്‍ക്കിടെ എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി തെറ്റുമ്പോള്‍ ഞാന്‍ തോക്കിനെ നോക്കി. എന്‍റെ സംജ്ഞ മനസിലാക്കി അത് കൃത്യമായ മറുപടി തന്നു.
ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചു കാണിച്ചു തോക്ക്‌ ഒരു വല്യ ആളായപ്പോള്‍ ഞാന്‍ പതിയെ ഓരോ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാന്‍ തുടങ്ങി.
ഒരുദിവസം രാവിലെ ജോലിക്ക് കേറാന്‍ തുടങ്ങുമ്പോള്‍ എന്നെ തോക്ക്‌ തടഞ്ഞു.
പേര്?
അത്ഭുതം കാരണം മറുപടിക്ക് അല്പം വൈകി.
ഒരു വെടി മുഴങ്ങി.

1 comment:

jayasuryavps said...

ആദ്യം കണ്ട കഥ വായ്ച്ചു ടീര്നില്ല അടിലും മുമ്പേ അഭിപ്രായം വന്നു " കൊള്ളാം സഘാവേ ആദ്യ വെയ്ടി പോട്ടിയട് ബ്ലോഗില്‍ ഒച്ച ഇല്ലാട്ട , ടീപൊരി മിന്നാത്ത പുഗ വെയ്ടി
അഭിവാദ്യങ്ങള്‍ ! ! തുടര്‍ന്നും പോട്ടട്ടേ