അവർ കുന്നുകളിടിച്ചു നിരപ്പാക്കി, പുതിയ വൻകരകൾ തീർത്തു കൊണ്ടിരുന്നു.
ഉദരത്തിലേക്കു വീഴുന്ന മണ്ണിൻ തരികൾക്കു മേലെ വിശാലമനസ്കനായ കടൽ നെടുവീർപ്പിടുന്നത് ആരും കേട്ടില്ല. കുന്നിൻ ചരിവുകൾ നഷ്ടപ്പെട്ട ആട്ടിൻപറ്റങ്ങൾ കൂട്ടമായി അറവുശാലകൾ തേടിപ്പോയി. സംഗമിക്കാൻ വെമ്പി വന്ന മഴമേഘങ്ങളാകട്ടെ, കെട്ടിടമേലാപ്പുകളെ ശരണം പ്രാപിച്ചു.
ഒടുവിൽ, ചരിവ് നഷ്ടപ്പെട്ട കരയെ കരയാൻ വിടാതെ കടലെടുക്കുമ്പോൾ അവർ പണിനിർത്തി വിശ്രമിക്കുകയായിരുന്നു.

No comments:
Post a Comment